Latest NewsIndiaNews

കോണ്‍ഗ്രസ് വക്താവിനു എതിരെ റിയലന്‍സ് കേസ് കൊടുത്തു

അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവിനു എതിരെ റിയലന്‍സ് കേസ് കൊടുത്തു. കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെയാണ് റിയലന്‍സ് കേസ് നല്‍കിയത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് കോണ്‍ഗ്രസ് വക്താവിനു എതിരെ കോടതിയെ സമീപിച്ചത്.

റിലയന്‍സ് ഗ്രൂപ്പിനെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം ഗുജറാത്ത് തെരെഞ്ഞടുപ്പ് പ്രചാരണ സമയത്ത് നടത്തിയെന്നു ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. മാനനഷ്ട കേസാണ് റിയലന്‍സ് നല്‍കിയിരിക്കുന്നത്. മാനനഷ്ട തുകയായി 5000 കോടി രൂപ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പണം തിരിച്ചടക്കാനുള്ള വലിയ കമ്പനികളുടെ തുക സര്‍ക്കാര്‍ എഴുതി തള്ളിയിട്ടില്ലെന്നു അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്നു സിംഗ്വി പറഞ്ഞു. റിലയന്‍സ്, അദാനി, എസ്സാര്‍ എന്നിവ മൂന്നുലക്ഷം കോടി രൂപ അടച്ച് തീര്‍ക്കാനുണ്ട്. ഇവരുടെ 1.88 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളിയെന്നും സിംഗ്വി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കു എതിരെയാണ് റിയലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button