പൂണൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന വെല്ലുവിളിയുമായി ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ. ഈ വര്‍ഷം ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ശിവസേന സ്വന്തം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹ്മദ്നഗറില്‍ നടത്തിയ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുന്നതിനിടയ്ക്കാണ് ആദിത്യ താക്കറെയുടെ വെല്ലുവിളി.
രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയില്‍ കൂടുതലാണെന്നും, എന്നാല്‍ എന്ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയില്ലെന്നും, ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സാഹചര്യങ്ങളില്‍ നിന്ന് മനസിലാകുന്നതെന്നും ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ പുറത്താക്കി ശിവസേന തനിച്ച് അധികാരത്തിലെത്തുമെന്നും ഇതിനായി അണികള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ,പിക്ക് ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്തുണ്ടെന്നും അതിന് തങ്ങള്‍ തയാറാണെന്നും മോദിതരംഗം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചോര്‍ത്തു.
Post Your Comments