ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കി. രാജ്യാന്തര താരങ്ങൾക്കും പ്രാദേശിക താരങ്ങൾക്കും ഉൾപ്പടെയുള്ള മുഴുവൻ കളിക്കാർക്കും ബോർഡ് നൂറു ശതമാനമാണ് ശമ്പളം കൂട്ടിയത്. അടുത്ത സീസണ്‍ മുതൽ പുതുക്കിയ ശമ്പളം ലഭിച്ചു തുടങ്ങും. സീനിയർ-ജൂണിയർ ടീമുകൾക്ക് എത്ര പണം നൽകുമെന്ന കാര്യത്തിലുള്ള പരിശോധന ബിസിസിഐ തുടങ്ങിക്കഴിഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതി അടുത്ത സീസണിലെ ശന്പള വർധനവിനായി 200 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ നൽകുന്ന 180 കോടിക്ക് പുറമേയാണിത്. പുതിയ തീരുമാനപ്രകാരം വർഷം 46 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 11 കോടി രൂപയോളം ലഭിക്കും. നിലവിൽ കോഹ്‌ലിയുടെ ശമ്പളം 5.51 കോടിയാണ്.
Post Your Comments