WomenLife Style

വസ്ത്രങ്ങള്‍ അലക്കാന്‍ ബുദ്ധിമുട്ടുണ്ടോ? എങ്കില്‍ ഇത് മാത്രം പരീക്ഷിച്ച് നോക്കൂ…..

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടാത്ത ഒരു ജോലിയാണ് തുണി അലക്കുക എന്നത്. സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ യൂണിഫോമില്‍ മണ്ണിന്റെയും ചളിയുടെയും വിയര്‍പ്പിന്റെയും പാടുകള്‍ ഉണ്ടാകും. ഓഫീസില്‍ പോകുന്നവരുടെ വസ്ത്രങ്ങളില്‍ പേനയുടെ മഷിയുടെ പാടും ഉണ്ടാകും. ഇതെല്ലാം കഴുകി ഉരച്ചു കളയുക എന്നത് അത്ര നിസാരമൊന്നുമല്ല. അങ്ങനെയുള്ളവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത.

ഏതു കറയെയും സ്പ്രേ കൊണ്ട് നീക്കുന്നത്. സാധാരണ വെള്ളത്തില്‍ മഷിയുടെ കറ കളയാന്‍ ഒരുപാട് സമയം എടുക്കും. അങ്ങനെ ഒന്നും അത് പോവുകയും ഇല്ല. ഈ കറ ഇളക്കാന്‍ വേണ്ടി കറയുള്ള ഭാഗത്ത് സ്പ്രേ നന്നായി അടിക്കുക. അങ്ങനെ പ്രേത്യേകം കമ്പനി സ്പ്രേ എന്നൊന്നും ഇല്ല. ഏതു കമ്പനിയുടെ സ്പ്രേ ആയാലും അത് നല്ലരീതിയില്‍ മഷി പുരണ്ട ഭാഗത്തു അടിക്കുക. അപ്പോള്‍ തന്നെ കറ ഇളകുന്നത് കാണാം. എന്നിട്ടു വെള്ളത്തില്‍ നന്നായി ഉരച്ചു കഴുകി എടുക്കുക. മഷിയുടെ കറ അശേഷം ഉണ്ടാവില്ല തുണിയില്‍. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് അധ്വാനം ഇല്ലാതെ തുണികള്‍ വൃത്തിയായി കിട്ടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button