ലണ്ടന്‍ : വൈദ്യശാസ്ത്ര ലോകത്തെ അതിശയിപ്പിച്ച് ശരീരത്തിനു പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞിന്റെ ജനനം. അപൂര്‍വ ജനനം ശരിക്കും വൈദ്യശാസ്ത്രത്തിനു അതിശയമായി മാറി . ഇത്തരം ശരീരവുമായി ജനിക്കുന്ന പല കുട്ടികളും മരണത്തിനു കീഴടക്കുകയാണ് പതിവ്. പക്ഷേ അതിസങ്കീര്‍ണമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ആ കുഞ്ഞു ജീവന്‍ ഡോക്ടര്‍മാര്‍ രക്ഷിച്ചു.
പിറന്നു വീണു ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാണ് ഈ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ നടത്തിയത്. യുകെയിലാണ് സംഭവം നടന്നത്. വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന കുട്ടിയാണ് അപൂര്‍വ ശരീര പ്രത്യേക്തയുമായി ജനിച്ചത്.
ഇതു അപൂര്‍വമായ എക്ടോപിയ കോര്‍ടിസ് എന്ന അവസ്ഥയാണ്. ഒമ്പതാം മാസത്തിലെ സ്‌കാനിങ്ങില്‍ ഹോപ് ഹിക്കിന്‍സിന്റെ ഹൃദയവും ചില ആന്തരികാവയവങ്ങളുമൊക്കെ ശരീരത്തിന് പുറത്താണ് വളരുന്നത് കണ്ടെത്തിയിരുന്നു. ഇതുവരെ ഇത്തരം അവസ്ഥയുമായി യുകെയില്‍ ജനിച്ച കുഞ്ഞ് രക്ഷപ്പെട്ടതായി അറിയില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രസവത്തിന്റെ മൂന്നാഴ്ച മുന്‍പ് നടത്തിയ സിസേറിയനിലൂടെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണിതെന്നും യുകെയില്‍ മറ്റെവിടെയും ഇത്തരത്തില്‍ ജനിച്ചൊരു കുഞ്ഞു രക്ഷപ്പെട്ടതായി അറിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments