
ആഗ്ര: താജ്മഹലിനുള്ളില്‍ രണ്ട് യുവാക്കള്‍ ശിവപൂജ നടത്തിയതായി ആരോപണം. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അവകാശവാദം.ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ താജ് മഹലിന്റെ സുരക്ഷയുള്ള സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അന്വേഷണം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരമാകാം ഇത് ചിത്രീകരിച്ചതെന്നാണ് സംശയം. യുവാക്കള്‍ താജ്മഹലിനു സമീപം ചില പൂജാസാമഗ്രികള്‍ വെച്ചതായി ചില സന്ദര്‍ശകര്‍ സുരക്ഷാ ജീവനക്കാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരും താജ്മഹലിനുള്ളിലുള്ള സി.ഐ.എസ്.എഫും പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ സംഭവം ഇവര്‍ സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments