Latest NewsNewsIndia

ഡല്‍ഹി ജുമാമസ്ജിദ് അറ്റകുറ്റ പണി : പ്രധാനമന്ത്രിയുടെ സഹായം തേടി പള്ളി ഇമാം

 

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാമസ്ജദില്‍ അടിയന്തിര അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 361 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയുടെ മുഖഭാഗവും ആന്തരിക ഘടനയും നശിച്ച് വരികയാണെന്നും അടിയന്തിരമായി അറ്റക്കുറ്റപണികള്‍ക്ക് സഹായം വേണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

സങ്കീര്‍ണ്ണമായ കൊത്തുപണികളുള്ള പള്ളിയുടെ പ്രധാനഗോപുരത്തിന്റ ചുമരുകള്‍ക്ക് വിള്ളലേറ്റിട്ടുണ്ട്. അറ്റക്കുറ്റപ്പണികള്‍ അടിയന്തിരമായി നടത്തിയില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് (എ.എസ്.ഐ) ഇന്ത്യക്ക് നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നെന്നും അവര്‍ അതിനെ ഗൗരവമായി പരിഗണിക്കാന്‍ തയ്യാറായില്ലെന്നും ഷാഹി ഇമാം സയ്യിദ് അഹ്മ്മദ് ബുഖാരി പറഞ്ഞു.

പ്രധാന പ്രാര്‍ത്ഥനാ മുറിയും മൂന്ന് താഴികകുടങ്ങളും പുനഃസ്ഥാപിക്കണം. അതേ സമയം പള്ളിയുടെ സംരക്ഷണച്ചുമത തങ്ങളുടെ ഉത്തരവാദിത്വത്തില്‍പ്പെട്ടതല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.ഡല്‍ഹി വഖഫ് ബോര്‍ഡിനാണ് ഈ ചുമതല. അതേ സമയം മസ്ജിദിന്റെ പുനരുദ്ധാരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്ന് വരികയാണെന്നും പ്രവൃത്തി ഉടന്‍ ആരഭിക്കുമെന്നും എ.എസ്.ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button