ലണ്ടൻ: ബ്രെക്സിറ്റ് ബിൽ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ ബ്രിട്ടീഷ് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിൽ ഭരണപക്ഷത്തെ 11 എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഇതിനെ തുടർന്ന് എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാർലമെന്‍റിന്‍റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതിയാണ് പാർലമെന്‍റിൽ പാസായത്.
കണ്‍സർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയത്തിൽ 305നെതിരേ 309 പേരുടെ പിന്തുണയോടെയാണ് ബിൽ പാസായത്. യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments