ബിജെപി മന്ത്രി കൊലപാതക കേസില്‍ ഒളിവില്‍. മധ്യപ്രദേശ് മന്ത്രി ലാല്‍ സിംഗ് ആര്യയാണ് ഒളിവില്‍ പോയിരിക്കുന്നത്. മധ്യപ്രദേശിലെ ഹാപ്പിനെസ്സ് വകുപ്പിനാണ് ഇദ്ദേഹം നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയിലെ ആദ്യ ഹാപ്പിനെസ്സ് വകുപ്പ് മധ്യപ്രദേശിലാണ്.
മന്ത്രി കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മഖന്‍ ലാല്‍ ജാദവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു. പ്രതി എംഎല്‍എ വെടിവച്ച് കൊലപ്പെടുത്തി എന്നാണ്. 2009 ലാണ് സംഭവം നടന്നത്. ഈ കേസ് നിലനില്‍ക്കുന്ന വേളയിലാണ് ഇദ്ദേഹം മന്ത്രിയായത്. പ്രതിയായ മന്ത്രിയെ ഡിസംബര്‍ 19ന് ഹാജരാക്കണം. പക്ഷേ ലാല്‍ സിംഗിനെ ഇതു വരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല.
Post Your Comments