ന്യൂയോര്‍ക്ക്: ചോരകുഞ്ഞിനോട് ക്രൂരത കാട്ടിയ അമ്മയ്ക്കു കോടതി ശിക്ഷ വിധിച്ചു. അവിഹിത ഗര്‍ഭത്തെ തുടര്‍ന്ന് ജനിച്ച കുഞ്ഞിനെ പിറന്ന് വീണു നിമിഷങ്ങള്‍ക്കകം അമ്മ ചവറുകൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ യുവതിയാണ് ഈ കൊടുംക്രൂരത കാട്ടിയത്. ഇവര്‍ക്ക് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സുപ്രീം കോടതി 12 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
താന്‍ ഗര്‍ഭണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകളെ ഭയന്നതാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്നു യുവതി പറഞ്ഞു. 30 വയസുള്ള നൗഷിന്‍ റങ്മാനാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇവര്‍ 2016 മാര്‍ച്ച് 12 മുതല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
പ്രതി കേസില്‍ വിസ്താരം തുടങ്ങന്നതിനു മുമ്പ് കുറ്റം സമ്മതിച്ചിരുന്നു. ഇതു കാരണമാണ് ഇരുപത്തിയഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റത്തിനു 12 വര്‍ഷത്തെ ശിക്ഷ നല്‍കിയാല്‍ മതിയെന്നു കോടതി തീരുമാനിച്ചത്. ഇതിനകം ജയിലില്‍ 22 മാസം യുവതി കഴിഞ്ഞതു കൊണ്ട് ഇനി പത്ത് വര്‍ഷം കൂടി തടവില്‍ കഴിഞ്ഞാല്‍ മതി.
യുവതി കുട്ടിയുടെ പിതാവായ യുവാവിനോട് താന്‍ ഗര്‍ഭണിയായ പോലും അറിയിച്ചിരുന്നില്ല . ഇതു കൊണ്ട് യുവാവിന്റെ പേരില്‍ കേസ് എടുത്തില്ല.
Post Your Comments