KeralaLatest NewsNews

ഈ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണം : പ്രമുഖ മാധ്യമത്തിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 58 ആക്കണമെന്ന് ധനവകുപ്പ് ശുപാര്‍ശ ചെയ്തെന്നുള്ള മനോരമ വാര്‍ത്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. ഈ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണം. പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശിപാര്‍ശ എന്ന വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എനിക്കോ വകുപ്പിലാര്‍ക്കുമോ അറിയില്ല.

വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോയെന്ന് ധനമന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നു. ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനു മുമ്പ് എന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഇതു വളരെ മോശമായിപ്പോയി. ഒന്നുകില്‍ ഫയല്‍ നമ്പര്‍ സഹിതം പ്രസിദ്ധീകരിച്ച്‌ വാര്‍ത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് ഫയല്‍ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയല്‍ നമ്പര്‍ മനോരമ പ്രസിദ്ധീകരിക്കണം. സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button