കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോടതി പ്രഖ്യാപിക്കും. വധശിക്ഷക്കായി, അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിക്കാൻ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിധി ന്യായങ്ങൾ പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടും. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കരുതെന്നും പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും പ്രതിഭാഗം വാദിക്കും. പ്രതിക്ക് പറയാനുള്ളതും കോടതി ഇന്ന് കേള്‍ക്കും.
302ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ച് രഹസ്യഭാഗങ്ങളിൽ മുറിവേൽപിച്ച് പീഡിപ്പിച്ചതിനും പരമാവധി ലഭിക്കാവുന്നത് വധശിക്ഷയാണ്. 376ാം വകുപ്പ് പ്രകാരം പീഡനത്തിനും 449ാം വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കടന്നതിനും ലഭിക്കാവുന്ന കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. പ്രതിക്കെതിരെ തെളിഞ്ഞ മറ്റൊരു കുറ്റം ഒരു വർഷം തടവ് ലഭിക്കാവുന്ന 342ാം വകുപ്പ് പ്രകാരമുള്ള അന്യായമായി തടഞ്ഞുവെക്കലാണ്.
Post Your Comments