ന്യൂഡല്‍ഹി: ഇനി സൈനികര്‍ ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുമ്പോള്‍ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം. അല്ലെങ്കില്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം. ദേശീയപാതാ അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലേക്കും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ദേശീയപാതാ അതോറിറ്റി അയച്ചിട്ടുണ്ട്. സൈനികര്‍ രാജ്യത്തിനു നല്‍കുന്ന സേവനം വിലമതിക്കാന്‍ സാധിക്കുകയുല്ല. അവര്‍ക്കു വലിയ ആദരം നല്‍കണമെന്നാണ് നിര്‍ദേശം.
നിലവില്‍ ഇന്ത്യയിലെ ഏതു ടോള്‍ പ്ലാസകളിലും ടോള്‍ നല്‍കാതെ സഞ്ചരിക്കാന്‍ കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്ക് അനുവാദമുണ്ട്. ദേശീയ പാതാ അതോറിറ്റിയെ തങ്ങളോട് ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ പരുഷമായാണ് പെരുമാറുന്നവെന്നു സൈനികര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം.
Post Your Comments