ടോൾ ബൂത്തിൽ ഡ്രൈവര്‍മാര്‍ക്ക് ചായ നൽകാനുള്ള തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. ആഗ്രാ ലഖ്നൗ എക്സ്പ്രസ് വേയിലൂടെ രാത്രികാലങ്ങളില്‍ ബസ്, ട്രക്ക് ഓടിക്കുന്നവർക്കാണ് ചായ നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് യുപി എക്സ്പ്രസ് വേ വ്യവസായ വികസന അതോറിറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Read Also: കാർഡ് ഉപയോഗിച്ച് ടോൾ നൽകിയ യുവാവിന് നഷ്ടമായത് 87,000 രൂപ
ഉറക്കമിളച്ച് യാത്ര നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ സഹായമാവുമെന്ന കണക്കുകൂട്ടലിലാണ് യുപിഇഐഡിഎ.ആഗ്രാ ലഖ്നൗ എക്സ്പ്രസ് വേയില്‍ ലഖ്നൗ, കാണ്‍പൂര്‍, ആഗ്ര ദേശീയ പാതയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിലും കൂടുതല്‍ തുക ടോളിനത്തില്‍ ഈടാക്കാനാണ് തീരുമാനം. ഇതോടൊപ്പമാണ് ചായ നൽകുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments