മരികിന : വാനിനുള്ളില്‍ 30 നായ്ക്കള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഉടമയ്ക്കെതിരെ കേസ്. ഡോഗ് ഷോയ്ക്കായി നായ്ക്കളെ വാനില്‍ കൊണ്ടുപോകുമ്പോഴായിരുന്നു മരണങ്ങള്. വെന്റിലേറ്റര്‍ ഇല്ലാത്ത വാനില്‍ നാല്പതോളം നായ്കളെയാണ് ഉടമ ലോഡ് ചെയ്തത്.
ഉടമയ്ക്ക് 90 വര്‍ഷം തടവും 96,00,000 രൂപ പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ രണ്ടിന് നടന്ന ബീഗിള്‍ ഫാന്‍സിയേഴ്സ് ക്ലബ് ഡോഗ് ഷോയില്‍ പങ്കെടുക്കാനായിരുന്നു ഇത്.ഷോ നടക്കുന്ന സ്ഥലത്തെത്തി വാന്‍ തുറന്നപ്പോഴാണ് നായ്ക്കള്‍ കമിഴ്ന്ന് വീണ് കിടക്കുന്നത് കണ്ടത്. അവയെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
Post Your Comments