Latest NewsNewsBusiness

ഫോണിലൂടെ വരുന്ന സമ്മാന തട്ടിപ്പ്: ഹെല്‍പ്‌ലൈനുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ലോട്ടറി, സമ്മാനത്തുക എന്നിവ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് രംഗത്ത്. ജനങ്ങളെ ബോധവത്കരിക്കാന്‍ എസ്.എം.എസ് കാമ്പയിന്‍ നടത്തുന്നതിനൊപ്പം ‘മിസ്ഡ് കാള്‍’ ഹെല്‍പ്‌ലൈനിനും കേന്ദ്ര ബാങ്ക് തുടക്കം കുറിച്ചു.

ആര്‍.ബി.ഐയില്‍നിന്ന് രണ്ട് കോടിയിലേറെ ലോട്ടറി അല്ലെങ്കില്‍ സമ്മാനത്തുക ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് ഇപ്പോള്‍ തട്ടിപ്പ് നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം ലഭിക്കാന്‍ 9500 രൂപ ബാങ്ക് അക്കൗണ്ടില്‍ അടക്കണമെന്നാണ് എസ്.എം.എസ് വരുന്നത്. ഇതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാറും ചോദിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും എസ്.എം.എസ് കാമ്പയിനും മിസ്ഡ് കാള്‍ സേവനവും ആദ്യമാണ്.

8691960000 എന്ന നമ്പറിലാണ് മിസ്ഡ് കാള്‍ സേവനം ലഭിക്കുക. ഇതിലേക്ക് വിളിച്ചാല്‍ അത് മറ്റൊരു കാളില്‍ കണക്ടാവുകയും അതിലൂടെ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതോടൊപ്പം sachet. rbi.org.in എന്ന വെബ്‌സൈറ്റിലും സാമ്പത്തിക തട്ടിപ്പുകളെപ്പറ്റി പരാതിനല്‍കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button