കോഴിക്കോട് : സംസ്ഥാനത്ത പ്രമുഖ ഫിന്‍കോര്‍പ് കമ്പനി നടത്തിയത് കോടികളുടെ തട്ടിപ്പ്, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ഫിന്‍സിയര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രം 20 കോടിരൂപയോളം തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം.
Read Also : സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വിഐപി സുരക്ഷ
മറ്റു ജില്ലകളിലെത് കൂടി കണക്കിലെടുത്താന്‍ 50 കോടിയിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്. വന്‍ തുക ലാഭം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് മുങ്ങുന്നത് സംസ്ഥാനത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ മാത്രം ഇതുവരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
14 കോടി രൂപയോളം ഇവിടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. ഇതുവരെ ലഭിച്ചതു 1934 പരാതികളാണ് . കോഴിക്കോട് 116 നിക്ഷേപകരെയാണ് ഫിന്‍സിയര്‍ കബളിപ്പിച്ചത്. 47 ലക്ഷം രൂപയോളം കോഴിക്കോട്ടെ നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ട്.
തൃശൂര്‍ വെസ്റ്റ് പോലീസില്‍ 19 പരാതികളാണ് ലഭിച്ചത്. ഫിന്‍സിയറിന്റെ സബ് ഓഫീസാണ് തൃശൂരില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും കേസുകളുണ്ട്. ഇതുള്‍പ്പെടെ സംസ്ഥാനത്ത് ഫിന്‍സിയര്‍ 50 കോടിയിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments