ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതിന്റെ അടിസ്ഥാനത്തില്‍ 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. വിവിധ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, അലഹബാദ് ബാങ്ക്, കാനറ ബാങ്ക്, ദേന ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
പൊതുമേഖലാ ബാങ്കുകളിലാകെ 35 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കേരളത്തിലടക്കം 169 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്.
ന്യൂഡല്‍ഹി, ഗുഡ്ഗാവ്, ലുധിയാന, ഡെറാഡൂണ്‍, നോയ്ഡ, ബാരാമതി, മുംബൈ, താനെ, സില്‍വസ്സ, കല്യാണ്‍, അമൃത്സര്‍, ഫരീദാബാദ്, ബെംഗളുരു, തിരുപ്പൂര്‍, ചെന്നൈ, മധുരൈ, കൊല്ലം, കൊച്ചി, ഭാവ്നഗര്‍, സൂറത്ത്, അഹമ്മദാബാദ്, കാന്‍പൂര്‍, ഗാസിയാബാദ്, ഭോപ്പാല്‍, വാരണാസി, ചാന്ദുലി, ഭട്ടിന്‍ഡ, ഗുരുദാസ്പൂര്‍, മൊറെന, കൊല്‍ക്കത്ത, പാറ്റന, കൃഷ്ണ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല.
Post Your Comments