KeralaLatest NewsNews

ആള്‍മാറാട്ടം നടത്തി സാമ്പത്തികത്തട്ടിപ്പ് : പൂമ്പാറ്റ സിനിയും സംഘങ്ങളും അറസ്റ്റില്‍

തൃശൂര്‍ : ആള്‍മാറാട്ടം നടത്തി സാമ്പത്തികത്തട്ടിപ്പ് , പൂമ്പാറ്റ സിനിയും സംഘങ്ങളും അറസ്റ്റില്‍. നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിലെ പ്രതി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ(40)യെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൂട്ടാളികളായ ആറു പേരും അറസ്റ്റിലായിട്ടുണ്ട്.

read also : ദിവസവും ചാത്തന്‍ സേവയും മദ്യപാനവും : വീണ്ടും തട്ടിപ്പിനിറങ്ങിയ പൂമ്പാറ്റ സിനി വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഇങ്ങനെ

ചെങ്ങാലൂര്‍ വളഞ്ഞൂപ്പാടം നന്ദനത്ത് രജീവ് (45) ഒല്ലൂര്‍ എടക്കുന്നി കൊട്ടനാട്ട് വീട്ടില്‍ ഉല്ലാസ് (44) തൃശ്ശൂര്‍ മുണ്ടൂര്‍ ചിറ്റിനപ്പിള്ളി മുള്ളൂര്‍ എടത്തറ അക്ഷയ് (23) പട്ടിക്കാട് പീച്ചി റോഡില്‍ കുറുപ്പത്ത് പറമ്ബില്‍ അജയ് (21) കുട്ടനെല്ലൂര്‍ പൊന്നേമ്ബലത്ത് സന്തോഷിന്റെ മകന്‍ ആഷിക് (20) മണ്ണുത്തി ചിറയ്ക്കാക്കോട് കൊട്ടിയാട്ടില്‍ വീട്ടില്‍ സലീഷ് (29) എന്നിവരാണ് പിടിയിലായത്.

ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, കൊടകര സി.ഐ. വി. റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരില്‍ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പ്രതികളെ വൈദ്യപരിശോധനക്കു ശേഷം നടത്തി കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button