വിവാഹ ശേഷം ലൈംഗിക ജീവിത്തത്തിൽ വിരക്തി അനുഭവിക്കുന്നവർ അനേകമുണ്ട്. നമ്മുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാട് കൊണ്ട് പലരും കാര്യങ്ങൾ തുറന്ന് പറയുന്നില്ല. പലർക്കും പല രീതിയിൽ ആണ് ഇത്തരം അനുഭവങ്ങൾ നേരിടുക. ചിലരിൽ വിവാഹിതരായ സമയം തൊട്ടു തന്നെ ലൈംഗിക ബന്ധത്തിൽ വിരക്തി അനുഭവിക്കുന്നു, മറ്റു ചിലരാകാട്ടെ തുടക്കത്തിലെ ആസ്വാദനം പിന്നീട് തുടരുന്നുമില്ല എന്തായിരിക്കും ഇതിന് കാരണം. ഒരുപാട് കാരണങ്ങൾ ഉണ്ടാവാം. ഇതിൽ പൊതുവെ ഉള്ള അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്.
കാരണം 1 ; അസംതൃപ്തി
ലൈംഗിക ബന്ധം എന്നാൽ നിങ്ങളുമായി പങ്കുവെക്കുന്ന ബന്ധം എന്നാണ് പല സ്ത്രീകളുടെയും ധാരണ. അതിനാൽ നിങ്ങൾ അത് പങ്കുവെക്കുമ്പോൾ അവർ തൃപ്തരാകാതെ വന്നാൽ പിന്നീട് ലൈംഗിക ബന്ധം പങ്കാളിയുടെ മനസ്സിൽ അവസാനത്തെ കാര്യം മാത്രമായിരിക്കും. ഇത്തരംഘട്ടങ്ങളിൽ പങ്കാളിയുമായി തുറന്ന് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക.
കാരണം 2 ; വേദനാജനകം
നിങ്ങളുടെ പങ്കാളിക്ക് ലൈംഗിക ബന്ധം വേദനാജനകമായ അനുഭവമായിരിക്കാം പക്ഷെ നിങ്ങളോട് ചിലപ്പോൾ പറഞ്ഞെന്ന് വരില്ല. അതിനാൽ ഇക്കാര്യം പങ്കാളിയോട് തുറന്ന് ചോദിക്കുക. കൂടുതൽ സുരക്ഷിതമായ രീതികൾ പിന്തുടരുക. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരായിരിക്കും കൂടുതൽ ഉത്തേജിതനാവുന്നത്. അതിനാൽ ധൃതി കൂട്ടാതിരിക്കുക മെല്ലെ കാര്യങ്ങളിലേക്ക് കടക്കുക. ഇല്ലെങ്കിൽ പങ്കാളിക്ക് ബന്ധപ്പെടുന്നത് വേദനാജനകമായി മാറും.
കാരണം 3 ; മാനസിക അടുപ്പം
മാനസികമായ അടുപ്പമാണ് മികച്ച രീതിയിലെ ലൈംഗിക ബന്ധത്തിനുള്ള വാതിൽ തുറന്ന് തരുന്നത്. എല്ലാം ലൈംഗികതയിൽ ആണെന്ന തെറ്റിദ്ധാരണ ഒഴിവാക്കുക. മാനസികമായി അടുപ്പം ഇല്ലങ്കിൽ ലൈംഗിബന്ധത്തിൽ താൽപര്യക്കുറവ് സൃഷ്ടിക്കും. അതിനാൽ മാനസികമായി അടുക്കുക. ഉദ്ധാഹരണത്തിന് ജോലി സ്ഥലത്ത് പോകുമ്പോഴും മടങ്ങി വരുമ്പോഴും പങ്കാളിക്ക് ഒരു ചുംബനം നൽകിയാൽ അടുപ്പം വർദ്ധിക്കുന്നു. കൂടാതെ അവൾക്കൊപ്പം ഇരിക്കുക, കൈ ചേർത്തുപിടിക്കുക, ആലിംഗനം ചെയ്യുക തുടങ്ങിയവയെല്ലാം മാനസിക അടുപ്പം വർദ്ധിക്കുന്നു.
കാരണം 4 ; ശാരീരിക ബുദ്ധിമുട്ടുകൾ
പങ്കാളിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസിലാക്കുക. വീട്ടിലെയും ഒാഫീസിലെയും ജോലിയോ മറ്റ് കാരണങ്ങളാലോ പങ്കാളി ക്ഷീണിതയായിരിക്കും. അത്തരം അവസ്ഥയിൽ ശാരീരിക ബന്ധത്തിന് നിർബന്ധിക്കാതെ അവളെ വിശ്രമിക്കാൻ വിടുക. അതേസമയം പരസ്പരം ഒറ്റപ്പെട്ടു കഴിയാതിരിക്കുക. നിങ്ങളിലെ അകലം വർധിപ്പിക്കാൻ ഇത് കാരണമാകുന്നു.
കാരണം 5 ; ദിവസവും ബന്ധപെടൽ
ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന രീതി മാറ്റി എടുക്കുക. പങ്കാളിക്ക് മതിയായ ഇടവേളകൾ നൽക്കുക. ഇല്ലെങ്കിൽ ലൈംഗിക ബന്ധത്തിനുള്ള താല്പര്യം ഇല്ലാതാക്കാൻ ഇതും ഒരു കാരണമാണ്.
Post Your Comments