ശാരീരിക ബന്ധത്തിനു മുമ്പായി കാമുകന്റെ ഗര്‍ഭനിരോധന ഉറകളില്‍ തുളകള്‍ ഉണ്ടാക്കിയ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. 39 -കാരിയായ യുവതിക്ക് കോടതി ആറുമാസം തടവുശിക്ഷയാണ് വിധിച്ചത്. ജര്‍മനിയിലാണ് സംഭവം. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബീലെഫെല്‍ഡ് പ്രാദേശിക കോടതിയുടെ ഈ വിധി ചരിത്രപ്രധാനമായ ഒന്നാണെന്ന് പ്രമുഖ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
പങ്കാളിയുടെ കോണ്ടത്തില്‍ അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ ബോധപൂര്‍വ്വം തുളകളുണ്ടാക്കി എന്ന കുറ്റത്തിനാണ് ശിക്ഷ. ജര്‍മനിയുടെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസും ശിക്ഷയുമെന്ന് കോടതി നിരീക്ഷിച്ചു.
read also: കാറിന്‍റെ ചില്ല് തകര്‍ത്ത് മോഷണത്തിന് ശ്രമത്തിനിടെ യുവാവ് പിടിയിൽ
സുഹൃത്തുക്കളായ യുവതിയും 42-കാരനായ യുവാവുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. യുവതിയുമായി അടുപ്പത്തിലായ യുവാവ് ഇവരുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നു. എന്നാൽ, ഗർഭിണിയാകുകയും അതുവഴി ഇയാളെ വിവാഹം ചെയ്യാം എന്നാഗ്രഹിച്ച യുവതി യുവാവ് സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകളിൽ രഹസ്യമായി ദ്വാരങ്ങളുണ്ടാക്കി. അതിനു ശേഷം, താന്‍ ഗര്‍ഭിണിയാണെന്നും കോണ്ടത്തില്‍ രഹസ്യമായി താന്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും വാട്ട്‌സാപ്പ് മെസേജിലൂടെ യുവാവിനെ ഇവർ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഇങ്ങനെ ചെയ്തതെന്നും ഇത് വഞ്ചനയാണെന്നുമുള്ള യുവാവിന്റെ പരാതി സ്വീകരിച്ച കോടതി, ലൈംഗിക അതിക്രമം എന്ന കുറ്റം ചുമത്തിയാണ് യുവതിക്ക് ശിക്ഷ വിധിച്ചത്.
ജര്‍മനിയുടെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണ് ഈ കേസ്. ജര്‍മന്‍ നിയമപ്രകാരം, സ്ത്രീകള്‍ അറിയാതെ കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന പുരുഷന്‍മാര്‍ക്കെതിരെയാണ് സാധാരണ കേസ് നിലനിൽക്കുന്നത്. ഇതേ കേസിന്റെ രീതി തന്നെയാണ് യുവതിയ്‌ക്കെതിരെയുള്ള കേസിലും കോടതി പരിഗണിച്ചത്.
സാധാരണ പുരുഷന്‍മാര്‍ക്കെതിരായാണ് ഈ കുറ്റം ചുമത്താറുള്ളത്. ഈ കേസില്‍ പ്രതിയായ സ്ത്രീയും സമാനമായ കുറ്റമാണ് ചെയ്തതെന്ന് കോടതി കണ്ടെത്തുകയും അതനുസരിച്ചുള്ള തടവുശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments