CricketLatest NewsIndiaNewsSports

വിവാഹ ചിത്രം പങ്കുവച്ച് അനുഷ്‌ക

ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലിയും ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹ ചിത്രം പങ്കുവച്ച് അനുഷ്‌ക. ട്വീറ്ററിലാണ് താരം ചിത്രം പങ്കുവച്ചത്. ഇന്ന് ഞങ്ങൾ പരസ്പരം സ്നേഹപൂർവം വർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങളുമായി വാർത്ത പങ്കുവയ്ക്കാൻ സാധിച്ചത് അനുഗ്രഹിക്കപ്പെട്ട നിമിഷമായി കരുതുന്നു. ആരാധകരുടെ സ്നേഹത്തിനു നന്ദിയെന്നു താരം ട്വീറ്ററിൽ അറിയിച്ചു.

രഹസ്യമായി നടന്ന ചടങ്ങിലായിരുന്നു ഇരുവരും ജീവിതത്തിന്റെ ക്രീസില്‍ ഒന്നിച്ചത്. സഹോദരന്‍ കര്‍ണേഷും മാതാപിതാക്കള്‍ക്കുമൊപ്പം അനുഷ്‌ക മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇറ്റലിയിലേക്ക് പോയത് മുതല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.

2013 മുതല്‍ ഇരുവരും തമ്മില്‍ പ്രണയജോഡികളായി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. സച്ചിന്‍, യുവരാജ് , ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താര വിവാഹം നടന്നത് രഹസ്യമായിട്ടാണ്. അടുത്ത സുഹൃത്തക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇനി മുംബൈയില്‍ താര ദമ്പതികള്‍ വിരുന്ന് സംഘടിപ്പക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button