ദില്ലി: നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡാണ് രോഹിത് ശര്‍മയ്ക്കുള്ളതെന്നും ഈ കാരണത്താലാണ് സെലക്ടര്‍മാര്‍ അദ്ദേഹത്തെ നായകനായി നിയമിച്ചിട്ടുള്ളതെന്നും രോഹിതിന്റെ കീഴിൽ താരങ്ങൾ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നും ഗാംഗുലി പറഞ്ഞു.
‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യാ കപ്പില്‍ രോഹിത് ഇന്ത്യയെ നയിച്ചിരുന്നു. അന്ന് ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. വിരാട് കോഹ്‌ലിയില്ലാതെയാണ് അന്നു ഇന്ത്യ വിജയികളായത്. അദ്ദേഹമില്ലാതിരുന്നിട്ടും ചാമ്പ്യന്‍മാരാവാന്‍ കഴിഞ്ഞത് ഇന്ത്യയുടെ കരുത്താണ് കാണിക്കുന്നത്. വലിയ ടൂര്‍ണമെന്റുകളില്‍ രോഹിത്തിന്റെ മികച്ച റെക്കോഡാണ് ഇത് കാണിക്കുന്നത്. മികച്ച ടീമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടു തന്നെ അവര്‍ക്കു നന്നായി പെര്‍ഫോം ചെയ്യാനാവുമെന്നു പ്രതീക്ഷിക്കുന്നു.’
Read Also:- ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങൾ..!!
‘ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി കോഹ്‌ലി നേരത്തേ പ്രഖ്യാപിച്ചപ്പോള്‍ അതു ചെയ്യരുതെന്നു ഞാന്‍ വ്യക്തിപരമായി അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ ജോലിഭാരം അദ്ദേഹത്തിനു അനുഭവപ്പെട്ടിരുന്നു. അതില്‍ കുഴപ്പമില്ല, മഹാനായ ക്രിക്കറ്റാണ് കോഹ്‌ലി, കളിയെ തീവ്രമായി സമീപിക്കുന്നയാളുമാണ്. ദീര്‍ഘകാലമായി കോഹ്‌ലി ടീമിനെ നയിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാവുന്നതുമാണ്. കാരണം ഞാനും ദീര്‍ഘകാലം ടീമിനെ നയിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു തന്നെ ജോലിഭാരത്തെ കുറിച്ച് എനിക്കു മനസ്സിലാവും’ ഗാംഗുലി പറഞ്ഞു.
Post Your Comments