വാഷിങ്ടണ്‍: കുടിയേറ്റ നയത്തോട് എതിര്‍പ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അമേരിക്കന്‍ നഗരങ്ങള്‍ വിദേശികളായ ക്രിമിനലുകള്‍ക്കുള്ള അഭയസ്ഥാനമല്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് നഗരങ്ങള്‍ അമേരിക്കക്കാര്‍ക്കുള്ളതാണെന്നും ട്രംപ് പറഞ്ഞു.
യുഎസ് വനിതയെ വെടിവെച്ചുകൊന്ന മെക്‌സിക്കന്‍ കുടിയേറ്റക്കാരനെ കോടതി വെറുതേവിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
യുഎസിന്റെ പൊതുവായ കുടിയേറ്റനയത്തിന് വിരുദ്ധമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയസ്ഥാനമൊരുക്കിയ പ്രാദേശിക സര്‍ക്കാര്‍ നടപടിയുടെ പരിണിതഫലമാണിത്. കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്ക് വിധേയമായി ഉറ്റവര്‍ നഷ്ടപ്പെടേണ്ട അവസ്ഥ ഒരു യുഎസ് പൗരനും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
2015 ജൂലായ് ഒന്നിനാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ എംബാര്‍കാഡെറോ ജില്ലയില്‍ 32-കാരിയായ കാതറിന്‍ സ്‌റ്റൈനില്‍ മെക്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ ജോസ് ഇനെസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
Post Your Comments