Latest NewsKeralaNews

ആക്രമിക്കപ്പെട്ട നടിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന് ഡയറക്ടറുടെ വെളിപ്പെടുത്തൽ

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ ഒരു സിനിമ ചെയ്യുന്നതിനായി ഞാന്‍ ഒരു നിര്‍മാതാവിനെ സമീപിച്ചു. ആക്രമിക്കപ്പെട്ട നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നടിയുടെ എതിര്‍പക്ഷം ആ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് നിർമാതാവിന്റെ പക്ഷം.

മറ്റു പല നിര്‍മാതാക്കളോടും സംസാരിച്ചെങ്കിലും അവരും കയ്യൊഴിയുകയായിരുന്നു. ഐഎഫ്‌എഫ്കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു വിധു. പല ചര്‍ച്ചകളിലും നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച്‌ സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയും ചെയ്യുന്നു എന്ന് അവർ വ്യക്തമാക്കി.പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും നമ്മള്‍ പുരുഷ മേധാവിത്വത്തിന് അടിമപ്പെട്ടിരിക്കുന്ന സമൂഹമാണ് നമ്മുടേതെന്നും ഇവർ വ്യക്തമാക്കി.

വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉണ്ടാകാനിടയായ സാഹചര്യം അതാണെന്നും വിധു പറഞ്ഞു. പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മാതാക്കളും അതുവഴി സംവിധായകരും നിര്‍ബന്ധിതരാകുന്നുവെന്നും വിധു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button