Latest NewsIndiaNews

16 കാരന്റെ ക്രൂരത അഞ്ചു വയസ്സുകാരിയോട് : നിർഭയയുടെ വാർത്തകൾ വായിച്ചനുകരിച്ച് ആന്തരികാവയവങ്ങൾ തകർത്ത് പീഡനം

ഹിസാര്‍: അമ്മ തല്ലിയതിലുള്ള ദേഷ്യം തീര്‍ക്കാനാണ് അഞ്ചു വയസ്സുകാരിയെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് 16 കാരന്റെ കുറ്റസമ്മതം. ഹരിയാനയില്‍ കഴിഞ്ഞ ദിവസമായിരുന്നു 16 കാരൻ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നത്. അഞ്ചു വയസ്സുകാരിയുടെ ആന്തരീകാവയവങ്ങളും ലൈംഗികാവയവങ്ങളും തകര്‍ക്കും വിധം ആയിരുന്നു ബലാൽസംഗം.ലൈംഗികാവയവത്തില്‍ നിന്നും 24 സെന്റീമീറ്റര്‍ നീളമുള്ള തടിക്കഷ്ണമാണ് കിട്ടിയത്.

കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മരക്കഷ്ണം ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗവും ക്രൂരപീഡനവും നടന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും തെളിയിച്ചു. പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രവും മറ്റ് ആന്തരീകാവയവങ്ങളും തകര്‍ത്ത് 16 സെന്റീമീറ്റര്‍ നീളമുള്ള കമ്പ് ശരീരത്തിനകത്ത് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു ബലാത്സംഗം.

ബലാത്സംഗം ചെയ്ത ശേഷം ജനനേന്ദ്രിയത്തിൽ കമ്പ് തിരുകിക്കയറ്റി കുട്ടിയെ മരിക്കാന്‍ വിടുകയായിരുന്നു. ക്രൂരപീഡനത്തെ തുടര്‍ന്ന് അസഹ്യമായ വേദനയോടെയായിരുന്നു കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമാര്‍ട്ടം സൂചിപ്പിക്കുന്നു. അതിശക്തിയില്‍ കമ്പ് ഇടിച്ചു കയറ്റിയത് കാരണം കുട്ടിയുടെ കുടലും ഗര്‍ഭപാത്രവും തകർന്നിരുന്നു.കുട്ടിയുടെ തോളും അടിവയറും മൂക്കുമെല്ലാം കടിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തില്‍ നിന്നും രക്തം ഒഴുകിയ നിലയിലും കണ്ടെത്തി. വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ പെണ്‍കുട്ടിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീട്ടുകാരും നാട്ടുകാരും രാത്രി മുഴുവൻ കുട്ടിക്കായി അന്വേഷണം നടത്തുകയായിരുന്നു. പോലീസ് നടപടി ഉന്നയിച്ച്‌ ഉടന്‍തന്നെ ഗ്രാമീണര്‍ പ്രതിഷേധിക്കുകയും റോഡ് തടയുകയും മറ്റും ചെയ്തു. പ്രതികളെ പിടിക്കുന്നത് വരെ കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് കുടുംബം നിലപാടെടുക്കുകയായിരുന്നു. കൂട്ട ബലാത്സംഗം നടന്നതാണെന്നായിരുന്നു ആദ്യം പോലീസ് ധരിച്ചതെങ്കിലും പിന്നീട് 16 കാരനായിരുന്നു പ്രതിയെന്ന് കണ്ടെത്തുകയുമായിരുന്നു. ‘അമ്മ കാരണമില്ലാതെ കുട്ടിയെ തല്ലിയതിന്റെ ദേഷ്യം തീർത്തതാണെന്നായിരുന്നു കൗമാരക്കാരൻ പറഞ്ഞത്. ഇന്റർനെറ്റും ഇതിനെല്ലാം പ്രചോദനം ആയിരിക്കാം എന്നാണു പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button