Latest NewsNewsIndia

വാ​ഹ​നാ​പ​ക​ടത്തില്‍ കാ​ണാ​താ​യ മലയാളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പൊ​ള്ളാ​ച്ചി: ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​നാ​ലി​ൽ​വീ​ണു കാ​ണാ​താ​യ റി​ജോ​യു​ടെ മൃ​ത​ദേ​ഹം തെ​ര​ച്ചി​ലിലാണ് ക​ണ്ടെ​ത്തിയത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യ്ക്ക് ഉ​ദു​മ​ല​യ്ക്കു സ​മീ​പം മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു ക​നാ​ലി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളാ​യ ജാ​ക്സ​ണ്‍, ജി​തി​ൻ ജോ​യ്, അ​മ​ൽ എ​ന്നി​വ​രാ​ണു നേ​ര​ത്തെ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നാ​റി​ൽ​നി​ന്നു പൊ​ള്ളാ​ച്ചി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സ്വ​ദേ​ശി ആ​ൽ​ഫ​യാ​ണു ര​ക്ഷ​പെ​ട്ട​ത്. കാ​റി​ൽ അ​ഞ്ചു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button