പത്തനംതിട്ട: അവധി ദിവസങ്ങളിൽ ശബരിമലയിൽ വൻതിരക്ക് അനുഭവപ്പെടുന്നു.മണിക്കൂറുകളാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. പമ്പയിൽ ഭക്തരെ വടം കെട്ടി നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.
ചുഴലിക്കാറ്റ് ഉണ്ടായ സാഹചര്യത്തിൽ ശബരിമല യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇന്നലെയും ഇന്നും തിരക്ക് കൂടാന്‍ കാരണമായത്. ചന്ദ്രാനന്ദന്‍ റോഡിലൂടെയും ഭക്തരെ കടത്തിവിട്ടില്ല.
തിരക്ക് വര്‍ധിച്ചതോടെ കൂട്ടം തെറ്റിയ ഭക്തരുടെ എണ്ണവും കൂടി. ഇവര്‍ സന്നിധാനം പബ്ളിസിറ്റി ഓഫീസിനു മുന്നില്‍ തടിച്ചു കൂടി. നിലയ്ക്കലില്‍ നിന്ന് കാറുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. ശബരിമലയില്‍ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
Post Your Comments