CricketLatest NewsNewsIndiaSports

പ്രശസ്ത ക്രിക്കറ്റ് താരമായ കൊച്ചുമകനെ കാണാനായി വീടുവിട്ടിറങ്ങിയ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി

അഹമ്മദാബാദ്: പ്രശസ്ത ക്രിക്കറ്റ് താരമായ കൊച്ചുമകനെ കാണാനായി വീടുവിട്ടിറങ്ങിയ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ മുത്തച്ഛനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോക് സിങ്ങ് ബുംറയുടെ മൃതശരീരം കാണപ്പെട്ടത് സബര്‍മതി നദിയിലായിരുന്നു. 75 വയസായിരുന്നു. ഇദ്ദേഹം കൊച്ചു മകനായ ജസ്പ്രീതിനെ കാണണമെന്ന് ആവശ്യവുമായി പത്തു ദിവസം മുമ്പ് വീട്ടിൽ നിന്നും ഇറങ്ങിയത്.

സന്തോക് സിങ്ങ് ബുംറയും ജസ്പ്രീത് ബുംറയുടെ അമ്മയും തമ്മില്‍ ചില തർക്കങ്ങളുണ്ടായിരുന്നു. കൊച്ചുമകനെ കാണാനായി സന്തോക് സിങ്ങ് ബുംറയെ ജസ്പ്രീത് ബുംറയുടെ അമ്മ അനുവദിച്ചിരുന്നില്ല. ഇരുവരും തമ്മിൽ കണ്ടിട്ട് ദീർഘകാലമായി എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ജസ്പ്രീതിന്റെ അച്ഛന്‍ നേരത്തേ മരിച്ചു പോയതാണ്. സന്തോക് സിങ്ങിനെ കാണാതായ സംഭവത്തിൽ കുടുബാംഗങ്ങള്‍ പോലീസില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ജസ്പ്രീതിന്റെ അച്ഛന്റെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് സന്തോക് സിങ്ങ് ബുംറ കൊച്ചുമകനെ കാണാണം എന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button