കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. അതിനുവേണ്ടി സര്‍ക്കാര്‍ നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ആയുഷ് ഹോളിസ്റ്റിക് സെന്റര്‍ ഇരിയ കാട്ടുമാടം സായി ഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെയും സഹോദരങ്ങളെലയും എത്രതന്നെ സഹായിച്ചാലും മതിയാകില്ലെന്നും മന്ത്രി അറിയിച്ചു. ആരോഗ്യമേഖലയില്‍ ജില്ലയില്‍ 105 തസ്തികകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കൂടാതെ ജില്ലാ ആശുപത്രിയില്‍ രണ്ടുവര്‍ഷത്തിനകം അത്യാധുനിക ഹൃദയചികികാ സംവിധാനങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments