ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തികയാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി മന്ത്രാലയം . പുതിയതായി പുറത്തുവന്ന വാര്‍ത്ത മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഖജനാവിന് ഗുണം ചെയ്തുവെന്നതാണ് .പ്രത്യക്ഷനികുതി വരുമാനത്തില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 14.4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) കണക്കുകള്‍ വ്യക്തമാക്കുന്നു.
സിബിഡിടി കണക്കുകള്‍ പ്രകാരം ഏപ്രില്‍-നവംബര്‍ മാസത്തെ പ്രത്യക്ഷനികുതി വരുമാനം 4.8 ലക്ഷം കോടിയാണ്. ‘കഴിഞ്ഞ വര്‍ഷത്തെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 14.4 ശതമാനം വര്‍ദ്ധനവാണ് 2017 നവംബര്‍ മാസം വരെയുള്ള വരുമാനം’ സിബിഡിടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രത്യക്ഷനികുതി വരുമാനത്തിലൂടെ 2017-18 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത് 9.8 ലക്ഷം കോടിയാണ്. ആദ്യപാദത്തില്‍ ഇതിന്റെ 49 ശതമാനവും ഖജനാവിലെത്തി. 2017 ഏപ്രില്‍ നവംബര്‍ കാലയളവിലെ ആകെ വരവ് 5.82 ലക്ഷം കോടിയാണ്. ഇതില്‍ 1.02 ലക്ഷം കോടി റീഫണ്ട് തുകയായി നല്‍കിക്കഴിഞ്ഞു.
Post Your Comments