കോയമ്പത്തൂര്‍•തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ഒരു പ്രാദേശിക ബി.ജെ.പി നേതാവ് ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന കരമാനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബി.ജെ.പി നേതാവായ നന്ദകുമാറും മറ്റു മൂന്നുപേരുമാണ് പിടിയിലായത്. ഇവരെല്ലാം ഈ പ്രദേശവാസികളാണ്.
പ്രാര്‍ത്ഥനാ ഹാള്‍ പൂട്ടാന്‍ തഹസില്‍ദാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ വീണ്ടും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രാര്‍ത്ഥനയ്ക്കിടെയുള്ള കോലാഹലവും ശല്യവും ചൂണ്ടിക്കാട്ടി ബി.ജെ.പിയും മറ്റു ഹിന്ദുത്വ സംഘടനങ്ങളും ഇത്തരം പ്രാര്‍ത്ഥനാ ഹാളുകള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇതുപോലെയുള്ള 30 ഓളം പെന്തകോസ്ത് പ്രാര്‍ത്ഥനാലങ്ങള്‍ പൂട്ടാന്‍ കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നക്കിയിരുന്നു.
Post Your Comments