അഹമ്മദാബാദ്: ഗുജറാത്തില്‍ തെരെഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി ക്ഷേത്രസന്ദര്ശനങ്ങളാണ് നടത്തുന്നത്. രാഹുല്‍ ഗാന്ധി ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മിക്ക ക്ഷേത്രസന്ദര്‍ശനങ്ങളും വിവാദമായി. രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തുന്ന ക്ഷേത്രസന്ദര്‍ശനങ്ങളും വിവാദമായി.
ഇത്തവണ ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കിയത് ബിജെപി പ്രവര്‍ത്തകരുടെ നടപടിയാണ്. മോദിക്കു ജയ് വിളിച്ചാണ് ഇവര്‍ രാഹുലിനെ സ്വീകരിച്ചത്. ക്ഷേത്രത്തിന് പുറത്ത് എത്തിയ ബിജെപി പ്രവര്‍ത്തകരാണ് രാഹുലിനെ മോദിക്കു ജയ് വിളിച്ചു സ്വീകരിച്ചത്. പക്ഷേ ഇതിനെ ഗൗനിക്കാതെ ചെറുപുഞ്ചിരിയോടെ രാഹുല്‍ ക്ഷേത്ര ദര്‍ശനം നടത്തി.
Post Your Comments