കോഴിക്കോട്: ഇടതുപക്ഷത്തേക്ക് പോകാനൊരുങ്ങുന്ന എം.പി വീരേന്ദ്രകുമാറിന് തിരിച്ചടി. യു.ഡി.എഫ് വിടില്ലെന്നു പ്രഖ്യാപിച്ച ഘടകങ്ങള്‍ക്ക് പിന്തുണയുമായി ആറ് ജില്ലാ കമ്മിറ്റികള്‍ കൂടി രംഗത്തെത്തി. കോഴിക്കോട്, കണ്ണൂര്‍ ഘടകങ്ങള്‍ക്കാണ് ഇപ്പോള്‍ പിന്തുണ ലഭിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഘടകങ്ങളള്‍ മാത്രമായിരുന്നു ഇതുവരെ യു.ഡി.എഫ് വിടുന്നതിനെ എതിര്‍ത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാസര്‍കോട്, ഇടുക്കി, പന്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നി ജില്ലാ കമ്മിറ്റികള്‍ കൂടി എല്‍.ഡി.എഫ് പ്രവേശനത്തെ എതിര്‍ത്തു രംഗത്തെത്തി.
അതുകൊണ്ട് തന്നെ ഇതോടെ 17നു ചേരുന്ന സംസ്ഥാന സമിതി യോഗം വീരേന്ദ്രകുമാറിനെ സംബന്ധിച്ചിടത്തോളം നിര്‍മായകമായിരിക്കും. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ്ുമാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംസ്ഥാന സമിതിയോഗത്തില്‍ ജില്ലാകമ്മിറ്റികള്‍ നിലപാട് വ്യക്തമാക്കും.
Post Your Comments