![KSRTC-SCANIA](/wp-content/uploads/2017/12/KSRTC-SCANIA.jpg)
ചേര്‍ത്തല•കെ.എസ്.ആര്‍.ടി.സി സ്കാനിയ ബസ് കാറിലിടിച്ച് കയറി രണ്ടുമരണം. കാര്‍ ഓടിച്ചിരുന്ന തണ്ണീര്‍മുക്കം സ്വദേശി ഹരീഷും സമീപത്ത് നില്‍ക്കുകയായിരുന്ന കഞ്ഞിക്കുഴി സ്വദേശി ശിവറാമുമാണ് മരിച്ചത്.
![Cs1](/wp-content/uploads/2017/12/Cs1.jpg)
തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ സ്കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേര്‍ത്തല പതിനൊന്നാം മൈലില്‍ വച്ച് സൈഡ് റോഡില്‍ നിന്നും ഹൈവേയിലേക്ക് കാറില്‍ ബസ് ഇടിക്കുകയായിരുന്നു.
![car0](/wp-content/uploads/2017/12/car0.jpg)
കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചു മാറ്റാന്‍ സ്കാനിയ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വിഫലമായി. കാറില്‍ ഇടിച്ച ബസ് സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ത്താണ് നിന്നത്.
![ksrtc](/wp-content/uploads/2017/12/ksrtc.jpg)
Post Your Comments