Latest NewsNewsInternational

പെണ്‍കുട്ടികളോട് മിണ്ടാന്‍ പോലും പേടിയുള്ള ഞരമ്പ് രോഗി കഴുതയെ ബലാത്സംഗം ചെയ്തു കൊന്നു

നയ്റോബി•പെണ്‍കുട്ടികളോട് മിണ്ടാന്‍ പോലും നാണമുള്ള യുവാവിന്റെ ചെയ്തി ആരെയും ഞെട്ടിക്കും. കെനിയക്കാരനായ നഫ്താലി മുരീത്തി എന്ന യുവാവാണ് കഴുതയെ ബലാത്സംഗം ചെയ്തു കൊന്നത്. ഒരു പള്ളിയ്ക്ക് സമീപം വച്ച് മൃഗവേഴ്ചയില്‍ ഏര്‍പ്പെടുകയായിരുന്ന ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

ലൈംഗിക ആക്രമണത്തെത്തുടര്‍ന്ന് അവശയായ മൃഗം പിന്നീട് ചത്തുപോകുകയായിരുന്നു.

മധ്യ കെനിയയിലെ മുടത്തി-ഇനി ഗ്രാമവാസിയായ ഈ 20 കാരന്‍ നേരത്തെയും കഴുതയെ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

donekyപോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഇയാള്‍ കോടതിയില്‍ വച്ച് കുറ്റം നിഷേധിച്ചു. പക്ഷേ, തനിക്ക് സ്ത്രീകളോട് സംസാരിക്കാന്‍ ഭയമാണെന്ന് ഇയാള്‍ മജിസ്ട്രേറ്റ് റൂത് കെഫയോട് സമ്മതിച്ചതായും ഒരു പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുരീത്തിയ്ക്ക് വിചാരണയില്‍ പ്രതിനിധീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

ജാമ്യത്തില്‍ വിട്ടയക്കപ്പെട്ട ഇയാള്‍ ഇനി ഡിസംബര്‍ 13 ന് വീണ്ടും കോടതിയില്‍ ഹാജരാകണം.

മധ്യ കെനിയയിലെ ന്യേരിയില്‍ ഇത്തരത്തിലുള്ള കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുന്‍പ് ഇതേകോടതിയില്‍ 25 കാരന്‍ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസിന്റെ വാദം നടന്നിരുന്നു.

ആഗസ്റ്റില്‍, രോഗബാധിതയായ കഴുതയെ ബലാത്സംഗം ചെയ്ത ഒരു മൊറോക്കന്‍ പട്ടണത്തിലെ രണ്ട് യുവാക്കള്‍ പേവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button