പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2017ലെ ബാലൻ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ട് പോർച്ചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റീനൻ സൂപ്പർതാരം ലയണൽ മെസിയെയും ബ്രസീലിയൻ താരം നെയ്മറെയും പിന്തള്ളിയാണ് പോർച്ചുഗീസ് താരത്തെ തേടി അഞ്ചാം തവണയും പുരസ്കാരം എത്തുന്നത്. കൂടാതെ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടുന്ന താരമെന്ന മെസിയുടെ റെക്കോർഡിനൊപ്പം എത്താനും റൊണാൾഡോക്ക് സാധിച്ചു.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാന്പ്യൻസ് ലീഗും ലാ ലിഗാ കിരീടവും നേടിക്കൊടുക്കാൻ മികച്ച പ്രകടനം റൊണാൾഡോ കാഴ്ച വെച്ചതോടെയാണ് പുരസ്കാരം റൊണാൾഡോക്ക് ലഭിച്ചത്. 2008,2013,2014,2016 വർഷങ്ങളിലാണ് റൊണാൾഡോ നേരത്തെ പുരസ്കാരം സ്വന്തമാക്കിയത്.
Post Your Comments