Latest NewsKeralaNews

ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശ വാസികളുടെ ആവശ്യം ന്യായം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച ചെല്ലാനത്ത് കടല്‍ഭിത്തി വേണമെന്ന തീരദേശവാസികളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കടല്‍ഭിത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് സമരം നടത്തുന്ന തീരദേശവാസികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വിശദീകരിച്ചത്.

കടല്‍ഭിത്തി വേണമെന്ന ആവശ്യം തീരദേശവാസികളും, വൈദികര്‍ അടക്കമുള്ളവരും തന്നെ അറിയിച്ചിട്ടുണ്ടെന്നും, അത് പ്രാവര്‍ത്തികമാക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി അടക്കമുള്ളവരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2014ല്‍ ചൊല്ലാനത്തെ കടല്‍ഭിത്തിക്കുള്ള ഫണ്ട് അനുവദിച്ചിരുന്നെന്നും, ഇതുപ്രകാരം മൂന്നു തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

2014ല്‍ 110 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നതെന്നും, കൂടാതെ നിര്‍മ്മാണം നടത്തുന്നതിനെതിരെ ചില പരാതികളും ഉയര്‍ന്നെന്നും, നിര്‍മ്മാണം തടസപ്പെട്ടതിനെ കുറിച്ച് നാട്ടുകാര്‍ക്കും അറിയാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button