Latest NewsKeralaNews

ചെല്ലാനത്തിന്റെ ആശങ്കകൾക്ക് പരിഹാരമാകുന്നു: 344 കോടി രൂപയുടെ ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച്ച

തിരുവനന്തപുരം: ചെല്ലാനത്തിന്റെ ആശങ്കകൾക്ക് പരിഹാരമാകുന്നു. ടെട്രാപ്പോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച്ച ആരംഭിക്കും. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പദ്ധതി പ്രഖ്യാപനം നിർവ്വഹിക്കും. കടലോര സംരക്ഷണത്തിനൊപ്പം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തീരപ്രദേശത്തെ ജനങ്ങളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ചെല്ലാനത്താണെങ്കിൽ കടലാക്രമണ രൂക്ഷത ഏറിവരികയുമാണ്. ഇതിന് സ്ഥായിയായ പരിഹാരം വേണമെന്ന ചെല്ലാനം നിവാസികളുടെ ദീർഘകാലത്തെ ആവശ്യം ഇതോടെ നിറവേറ്റപ്പെടുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

Read Also: പ്രതിഷേധാർഹം: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കിയതിൽ വിമർശനവുമായി വി എം സുധീരൻ

‘പുതിയ സർക്കാർ ചുമതലയേറ്റശേഷം നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത മെയ് 24ന് തന്നെ വ്യവസായ, ഫിഷറീസ്, ഇറിഗേഷൻ, ട്രാൻസ്‌പോർട് മന്ത്രിമാർ ചെല്ലാനം വിഷയം ചർച്ച ചെയ്യുന്നതിന് യോഗം ചേർന്നു. 2 കോടി രൂപ അന്ന് അനുവദിച്ചു. 16 കോടി രൂപയുടെ തീര സംരക്ഷണ – ടെട്രാപോഡ് പദ്ധതിയുടെ ടെണ്ടർ നടപടി പൂർത്തീകരിക്കുന്നതിനും തീരുമാനിക്കുകയുണ്ടായെന്ന്’ മന്ത്രി വ്യക്തമാക്കി.

‘ഇതേത്തുടർന്ന്, ചെല്ലാനത്ത് കടലാക്രമണം ഉണ്ടായ പ്രദേശങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ഞാനും ഫിഷറീസ് മന്ത്രി സജി ചെറിയാനും സന്ദർശിച്ചു. ഗസ്റ്റ് ഹൗസിൽ ചേർന്ന വിപുലമായ യോഗത്തിൽ തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ 344.2 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം. ജലവിഭവ വകുപ്പ് പദ്ധതി നിർവ്വഹണത്തിനായി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കഴിഞ്ഞ സർക്കാർ ചെല്ലാനത്ത് നടത്തിയ ഇടപെടലുകളുടെ തുടർച്ചയാണിതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഡ്രോൺ ആക്രമണം നടത്തിയത് സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്കിന് നേരെ: ഐഎസ് ഭീകരനെ കൊലപ്പെടുത്താൻ കഴിഞ്ഞതായി യുഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button