ന്യുഡല്‍ഹി: പൈലറ്റ് ലൈസന്‍സ് എടുക്കാന്‍ മറന്നതോടെ വിമാനം പുറപ്പെടാൻ വൈകി. യാത്രക്കാർ കാത്തിരുന്നത് രണ്ടു മണിക്കൂർ. ഒമാന്‍ എയറിന്റെ ഡല്‍ഹി- മസ്കറ്റ് വിമാനത്തിലെ കോ പൈലറ്റിനെയാണ് ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) സംഘം നടത്തിയ പരിശോധനയില്‍ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ഇല്ലാതെ പിടികൂടിയത്. യാത്രക്കാര്‍ മുഴുവനും വിമാനത്തിനുള്ളില്‍ കയറിയതിനു ശേഷമാണ് സംഭവം നടന്നതിനാൽ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ഏവിയേഷന്‍ അധികൃതര്‍ അനുവദിച്ചില്ല. ശേഷം രണ്ടു മണിക്കൂറിനുള്ളിൽ ഒമാന്‍ എയര്‍ ഇദേഹത്തിന്റെ കൊമേഴ്സ്യല്‍ പൈലറ്റ് ഡല്‍ഹിയിലേയ്ക്ക് ഫാക്സ് ചെയ്തു നല്‍കിയതിന് ശേഷമാണ് വിമാനം ഡൽഹി വിട്ടത്.
Post Your Comments