Latest NewsNewsGulf

സ്വദേശിവല്‍ക്കരണം; ജ്വല്ലറികളില്‍ വ്യാപക പരിശോധന

റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി റിയാദില്‍ ജ്വല്ലറികളില്‍ വ്യാപക പരിശോധന. ജ്വല്ലറികളില്‍ നില്‍ക്കുന്നവരില്‍ നൂറുശതമാനവും വിദേശികളില്ലെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത അന്‍പതിലേറെ ജ്വല്ലറികള്‍ ഇതിനകം പൂട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, നിരവധി കടകള്‍ പരിശോധന ഭയന്ന് അടച്ചുപൂട്ടിയിട്ടുമുണ്ട്.

എന്നാല്‍ എന്തൊക്കെ സാഹചര്യങ്ങളെ നേരിടേണ്ടി വന്നാലും പ്രഖ്യാപനത്തില്‍നിന്ന് പിന്മാറില്ലെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. ഒരു വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാലാണ് പിഴ. വിദേശികള്‍ കൂടുന്നതിന നുസരിച്ച് പിഴയും ഇരട്ടിയാകും. റിയാദ്, ജിദ്ദ, മക്ക , മദീന എന്നിവിടങ്ങളിലടക്കം രാജ്യത്തൊട്ടാകെ ഇതിനകം അഞ്ഞൂറിലേറെ കടകളില്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.

ഡിസംബര്‍ നാലു മുതലാണ് ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. നിലവില്‍ പരിശോധനക്കായി 85 സംഘങ്ങളെയാണ് തൊഴില്‍ മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്. ഏഴ് ഉദ്യോഗസ്ഥരടങ്ങുന്നതാണ് ഓരോ സംഘവും. സ്വദേശിവല്‍ക്കരണത്തിലൂടെ 20,000 സ്വദേശികള്‍ക്ക് ജോലി നല്‍കുകയാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button