Latest NewsKeralaNews

ഒടുവില്‍ കുറ്റസമ്മതവും നടത്തി; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പൂര്‍ണമായും പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും സംവിധാനങ്ങളുടെ അപര്യാപ്തതയാണ് വീഴ്ച പറ്റാന്‍ കാരണമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

തങ്ങളോട് സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ഓഖി ദുരന്തമേഖല സന്ദര്‍ശിച്ചപ്പോള്‍ മന്ത്രിമാര്‍ക്കു നേരെ മല്‍സ്യതൊഴിലാളികള്‍ രോഷത്തോടെ പ്രതികരിച്ചത്. മന്ത്രിമാര്‍ അവരുടെ സ്വന്തമാണെന്നും തൊളിലാളികളുമായി വിരോധംവെച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല സംസ്ഥാനത്തുള്ളതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button