എറണാകുളം: വടക്കേക്കര മുത്തുകുന്നത്ത് ബിജെപി നേതാവ് ജിജീഷിന്റെ വീട്ടിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിട്ടു. സിപിഎം നടത്തിയ പാലക്കാട് മോഡൽ അക്രമം ആണെന്നാണ് ജിജീഷ് ആരോപിക്കുന്നത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്നും ജിജീഷ് പറയുന്നു. ജീജീഷിന്റെ വീട്ടിലെ മൂന്ന് ബൈക്കുകൾ കത്തിച്ചു. ഗ്യാസ് കുറ്റി ഇരുന്ന അടുക്കളയിൽ വരെ തീപടർന്നുവെങ്കിലും തക്ക സമയത്ത് കണ്ടതുകൊണ്ടു വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
വടക്കേക്കര പഞ്ചായത്തിലെ ബിജെപി കമ്മറ്റി പ്രസിഡന്റാണ് ജിജീഷ്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം എന്നാണു ജിജീഷ് പറയുന്നത്. സംഭവം നടന്നപ്പോൾ ഉണർന്ന് പോലീസിനെ അറിയിക്കുകയും പോലീസും നാട്ടുകാരും എത്തുകയുമായിരുന്നു. സംഭവ സ്ഥലത്തു നിന്ന് മണ്ണെണ്ണ ക്യാൻ കണ്ടെടുക്കുകയും ചെയ്തു. സിപിഎം പ്രവർത്തകരാണെന്നാണ് ജിജീഷിന്റെ ആരോപണം. മുൻപ് തന്നെ ഇവിടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ജിജീഷ് പറയുന്നത്.
വീഡിയോ :
Post Your Comments