ശബരിമലയിൽ കടുവയുടെ സാന്നിധ്യം. ശബരിമലയിൽ സാന്നിധാനത്തിന് സമീപം പാണ്ടിത്താവളത്താണ് കടുവയുടെ സാന്നിധ്യം കണ്ടത്. ആദ്യം പുലിയാണ് എത്തിയതെന്നാണ് കരുതിയത്. പക്ഷെ ഇത് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സന്നിധാനത്തിനു സമീപം കാട്ടാനക്കൂട്ടവും എത്തി വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ തീർഥാടകരോട് കാടിനുള്ളിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം.
പുലർച്ചെ പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്തത് സന്നിധാനത്തിന് സമീപം പാണ്ടിത്താവളത്തിൽ സുരക്ഷാചുമതലയുള്ള ദൃതകർമസേനയിലെ ഉദ്യോഗസ്ഥരാണ്. ഇതെതുടർന്നാണ് കാൽപാടുകൾ കണ്ടെത്താൻ വനപാലകർ പരിശോധന തുടങ്ങിയത്. കാൽപാടുകൾ കണ്ടെത്തിയതോടെ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു.
Post Your Comments