Latest NewsNewsInternational

രാജ്യാതിർത്തി ലംഘിച്ചാൽ ഡ്രോണുകൾ വെടിവെച്ചിടുമെന്ന് പാകിസ്ഥാൻ

ഇസ്‍ലാമാബാദ്: രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ വെടിവെച്ചിടുമെന്ന് പാകിസ്ഥാൻ. ഇതുസംബന്ധിച്ച് പാക് സേനയ്ക്ക് വ്യോമസേനാ മേധാവി സൊഹൈൽ അമാൻ നിർദേശം നൽകി. യുഎസിന്റെ അപ്രഖ്യാപിത മിസൈൽ ആക്രമണങ്ങൾ പാക്കിസ്ഥാന്റെ പരമാധികാരത്തിന്റെ ലംഘനമാണ്. 2004 മുതൽ ഇത്തരം ലംഘനങ്ങൾ നടക്കുന്നുണ്ട്. 2017 നവംബർ 30 വരെയുള്ള എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ സിഐഎ ആണ്. രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക സമത്വത്തെയും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സൊഹൈൽ വ്യക്തമാക്കി.

സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകളും ഭീകരസംഘടനകളും ആക്രമണത്തിൽ ഇല്ലാതായിട്ടുണ്ട്. എല്ലാ ആക്രമണങ്ങൾക്കും ശേഷം ഇനി ഇത്തരത്തിലൊരു സംഭവവും ഉണ്ടാകില്ലെന്ന് സിഐഎ ഉറപ്പുനൽകാറുണ്ട്. കമ്ര വ്യോമതാവളത്തിലുണ്ടായ ആക്രമണമാണ് പാക്ക് ചരിത്രത്തിലുണ്ടായ ഏറ്റവും ദൗർഭാഗ്യകരമായ സംഭവം. അതിന് ശേഷം സ്വയം പര്യാപ്തത നേടാൻ രാജ്യം ഉത്സുകരായി. ഇപ്പോൾ സ്വന്തമായി യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള കഴിവ് പാകിസ്ഥാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button