ന്യൂഡല്‍ഹി : വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണത്തെ കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് . വാഹന ഉപയോഗം ഉണ്ടാക്കുന്ന മലിനീകരണത്തെ കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും ഭൂരിഭാഗം പേരും ബോധവാന്‍മാരല്ല. ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം തൂക്കം കുറഞ്ഞ കുഞ്ഞിന് ജന്‍മം നല്‍കുന്നതിനിടയാക്കുമെന്ന് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നു. ജന്‍മനാ തൂക്കം കുറഞ്ഞ കുട്ടികള്‍ പെട്ടെന്ന് രോഗബാധിതരാകും. പലതരം രോഗങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണ്.
വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളര്‍ച്ചയെ ബാധിക്കുന്നുണ്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളജ്, കിങ്‌സ് കോളജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 6,71,501 ഓളം നവജാത ശിശുക്കളിലാണ് സംഘം പഠനം നടത്തിയത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവ് താമസിച്ചിരുന്നത് എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പര്‍ക്കവും വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2.500 കിലോഗ്രാമില്‍ കുറഞ്ഞ ഭാരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ട്. തൂക്കക്കുറവ് ആഗോളതലത്തില്‍ തന്നെ പൊതു ആരോഗ്യ പ്രശ്‌നമായാണ് കരുതുന്നത്. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഓരോ വര്‍ഷവും ജനിക്കുന്ന 20 മില്യണ്‍ കുഞ്ഞുങ്ങളില്‍ 15 മുതല്‍ 20 ശതമാനവും തൂക്കക്കുറവ് അനുഭവിക്കുന്നുണ്ട്. തൂക്കക്കുറവിന് അന്തരീക്ഷ മലിനീകരണവും കാരണമാകുന്നുണ്ടെന്നാണ് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്.
Post Your Comments