ഇന്ത്യയില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കു പോകാനുള്ള ശ്രീലങ്കന്‍ ഏകദിന ടീമിനെ കായിക മന്ത്രി തിരിച്ച് വിളിച്ചു. കൊളംബോ വിമാനത്താവളത്തിലെത്തിയ ടീമിനെയാണ് മന്ത്രി തിരിച്ചു വിളിച്ചത്. ടീം പ്രഖ്യാപനം നടത്തുന്നതിനു തന്റെ അനുമതിയില്ലെന്നു ആരോപിച്ചയായിരുന്നു മന്ത്രിയുടെ നടപടി. ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനായി പത്തു താരങ്ങളാണ് ഇന്നലെ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇവരില്‍ സ്പിന്നര്‍ സചിത് പതിരാന മന്ത്രി തിരിച്ചു വിളിക്കുന്നത് മുമ്പ് തന്നെ യാത്ര തിരിച്ചു. ഇദ്ദേഹം ഒഴികെ ബാക്കി എല്ലാവരെയും മടക്കി അയച്ചു. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഇതോടെ ബാക്കി താരങ്ങള്‍ പരമ്പരയ്ക്കു വേണ്ടി ഇന്ന് ഇന്ത്യയിലെത്തും.
Post Your Comments