ധോണിയുടെ സ്റ്റംമ്പിംഗിലുള്ള വേഗതയേക്കുറിച്ച് ആരാധകർക്ക് യാതൊരുവിധ സംശയവുമില്ല. ഇപ്പോൾ വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ സെഞ്ച്വറിയിലേക്ക് നീങ്ങിയ ലങ്കന്‍ ബാറ്റ്‌സമാന്‍ ഉപുല്‍ തരംഗയെ ധോണി പുറത്താക്കിയതാണ് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്.
കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു ശരവേഗത്തിലുള്ള ധോണിയുടെ സ്റ്റംമ്പിംഗ്. തരംഗയുടെ ബാറ്റിങ് മികവില്‍ ലങ്ക കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന അവസ്ഥയിൽ ധോണിയുടെ ഇടപെടലിൽ ലങ്കയുടെ അടിത്തറ ഇളകുകയായിരുന്നു.
Post Your Comments