ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ കളിക്കാരുടെയെല്ലാം കണ്ണു തുറപ്പിക്കുന്ന മത്സരമായിരുന്നു ഇതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. എഴുപതോ എണ്‍പതോ റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനേ. നിര്‍ഭാഗ്യവശാല്‍ ചെറിയ സ്‌കോറാണ് നേടാനായത്. ഇത്തരമൊരു സാഹചര്യത്തെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ലെന്നും രോഹിത് വ്യക്തമാക്കി.
ധോണിയുടെ പ്രകടനത്തെ പിന്തുണയ്ക്കാനും രോഹിത് മറന്നില്ല. സാഹചര്യത്തിനനുസരിച്ച് ധോണിക്ക് ബാറ്റു ചെയ്യാനറിയാമെന്നും പക്ഷേ പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയെന്നും രോഹിത് പറയുകയുണ്ടായി.
Post Your Comments