
മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം. ഒക്ടോബറിലും റിസര്‍വ് ബാങ്കിന്റെ നയരൂപീകരണ സമിതി അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ നയരൂപീകരണ സമിതിയാണ് നയപ്രഖ്യാപനം നടത്തിയത്.
ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റായി വെട്ടിക്കുറച്ചിട്ടുള്ളത്. വിലക്കയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്ത് വായ്പ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിപ്പോ നിരക്ക് ആറ് ശതമാനമാക്കി നിലനിര്‍ത്തുമെന്നാണ് റോയിട്ടേഴ്സ് പോളിലെ വിശകലന വിദഗ്ധരും ചൂണ്ടിക്കാണിച്ചത്.
Post Your Comments